പ്രഫഷനല്‍ തസ്തികകളില്‍ അമേരിക്കക്കാര്‍ക്ക് മുന്‍ഗണന; ഗ്രീന്‍കാര്‍ഡ് ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ യുഎസ് നിര്‍ദ്ദേശം

News Photo 1 - America - Otta Nottathil - green_card_USA_new_rule_Nov_19_2026
വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്ഥിരതാമസത്തിനും തൊഴിലിനും ശ്രമിക്കുന്ന വിദേശികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വലിയ തിരിച്ചടിയാകുന്ന പുതിയ നിര്‍ദ്ദേശങ്ങളുമായി യുഎസ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് (Department of Labor DOL). തൊഴില്‍ അധിഷ്ഠിത ഗ്രീന്‍കാര്‍ഡ് നടപടികളിലെ സുപ്രധാന ഘട്ടമായ പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ (PERM) ചട്ടങ്ങളിലാണ് സമഗ്രമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രഫഷനല്‍ തസ്തികകളില്‍ പോലും അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്‍ഗണന ഉറപ്പാക്കുകയാണ് ലക്ഷ്യം.

പ്രധാന നിര്‍ദ്ദേശങ്ങള്‍:

അമേരിക്കക്കാര്‍ക്ക് മുന്‍ഗണന: തൊഴില്‍ ഒഴിവുകളിലേക്ക് യോഗ്യരായ അമേരിക്കന്‍ പൗരന്മാരെ ലഭിക്കുന്നില്ലെങ്കില്‍ മാത്രമേ വിദേശികളെ പരിഗണിക്കാവൂ എന്ന നിബന്ധന കര്‍ശനമാക്കുന്നു. സാധാരണ നിയമന രീതികളോട് ചേര്‍ന്നുനില്‍ക്കുന്ന വിധത്തിലായിരിക്കണം നിയമന നടപടികള്‍.

പിരിച്ചുവിടലുകള്‍ക്ക് ശേഷം 2 വര്‍ഷത്തെ വിലക്ക്: അമേരിക്കന്‍ ജീവനക്കാരെ പിരിച്ചുവിട്ട (Layoff) തസ്തികകളിലോ സമാന തസ്തികകളിലോ തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ കമ്പനികള്‍ക്ക് കഴിയില്ല. അപേക്ഷ സമര്‍പ്പിച്ച ശേഷവും പിരിച്ചുവിടലുകള്‍ ഉണ്ടായാല്‍ പ്രത്യേക റിപ്പോര്‍ട്ടുകളും ബാധ്യതകളും ഉണ്ടാകും.

പരസ്യ രീതികളിലും സമയപരിധിയിലും മാറ്റം: പത്രങ്ങളില്‍ തൊഴില്‍ പരസ്യം നല്‍കുന്ന രീതി മാറ്റി കമ്പനി വെബ്സൈറ്റുകള്‍, തൊഴില്‍ പോര്‍ട്ടലുകള്‍, സ്റേററ്റ് വര്‍ക്ക്ഫോഴ്സ് ഏജന്‍സി, സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകള്‍ എന്നിവ വഴി പരസ്യം നല്‍കണം. അപേക്ഷിക്കാന്‍ കുറഞ്ഞത് 90 ദിവസം സമയം നല്‍കണം (തുടര്‍ന്നുള്ള കാത്തിരിപ്പ് കാലയളവും കൂടി ചേരുമ്പോള്‍ നിയമന നടപടികള്‍ക്ക് ഏകദേശം 120 ദിവസം വരെ എടുത്തേക്കാം).

ഷെഡ്യൂള്‍ എ (Schedule A) ഒഴിവാക്കുന്നു: നഴ്സുമാര്‍, ഫിസിക്കല്‍ തെറാപ്പിസ്ററുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന ഇളവുകള്‍ ഉള്‍പ്പെടുന്ന ഷെഡ്യൂള്‍ എ ഒഴിവാക്കാനും, അവര്‍ക്കും പൂര്‍ണ്ണമായ പെര്‍ം (PERM) പ്രക്രിയ ബാധകമാക്കാനും നിര്‍ദ്ദേശമുണ്ട്.

കൃത്യമായ റിപ്പോര്‍ട്ടുകളും പരിശോധനയും: തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ വിവരങ്ങള്‍, അഭിമുഖ വിവരങ്ങള്‍, അമേരിക്കന്‍ ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കാന്‍ ഉണ്ടായ നിയമാനുസൃത കാരണങ്ങള്‍, ശമ്പളം നല്‍കാനുള്ള കമ്പനിയുടെ സാമ്പത്തിക ശേഷി എന്നിവ വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടുകള്‍ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ടി വരും. ഐ~140 (I140) ഘട്ടം വരെയും നിരീക്ഷണവും ബാധ്യതകളും തുടരും.

നിലവില്‍ ഇതൊരു കരട് നിര്‍ദ്ദേശം മാത്രമാണ് (Notice of Proposed Rulemaking). പൊതുജനാഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച ശേഷമേ അന്തിമ വിജ്ഞാപനം പുറത്തിറക്കുകയുള്ളൂ. ഐ.ടി, ആരോഗ്യ, എഞ്ചിനീയറിംഗ് അടക്കമുള്ള പ്രൊഫഷണല്‍ രംഗങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍~മലയാളി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ മാറ്റങ്ങള്‍ ഭാവിയില്‍ വലിയ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം.
- dated 19 Nov 2026

Comments:

Keywords: America - Otta Nottathil - green_card_USA_new_rule_Nov_19_2026 America - Otta Nottathil - green_card_USA_new_rule_Nov_19_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

7000_flight_cancelled_US_Nov_13_2026
അമേരിക്ക യു.എസില്‍ ആകാശത്ത് ചരിത്രപരമായ സ്തംഭനം കമ്മ്യൂണിക്കേഷന്‍ തകരാറിലായി രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു 7000 ധികത്തോളം സര്‍വീസുകള്‍ മുടങ്ങി
grand_cruise_ship_accident_drowned_missisippi_river_Nov_13_2026
അമേരിക്ക മിസിസിപ്പി നദിയില്‍ വന്‍ ദുരന്തം ഒഴിവായത് അത്ഭുതകരമായി; ടാങ്കറിടിയ്ക്കപ്പെട്ട് തകര്‍ന്ന് ഗ്രാന്റ് ക്രൂയിസ് കപ്പല്‍ ചരിഞ്ഞു; 150 പേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
NVIDIA_chef_Jensen_Huang_step_down_espionage_scandel_Nov_2026
അമേരിക്ക എന്‍വിഡിയയില്‍ വന്‍ അട്ടിമറി ; ചാരവൃത്തി ആരോപണങ്ങള്‍ക്കും പ്രണയബന്ധങ്ങള്‍ക്കും പിന്നാലെ സി.ഇ.ഒ ജെന്‍സന്‍ ഹുവാങ് പടിയിറങ്ങി
അമേരിക്ക മാര്‍പാപ്പയുടെ ഉറുഗ്വേ സന്ദര്‍ശനം: ലാറ്റിനമേരിക്കന്‍ പര്യടനത്തിന് ആവേശകരമായ തുടക്കം
us_mid_term_election_trump_losses_majority_democrats_get_53_seats_Nov_04_2026
അമേരിക്ക അമേരിക്കയില്‍ 'നീലതരംഗം'; കോണ്‍ഗ്രസ് ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു; ട്രംപിന് കനത്ത തിരിച്ചടി, ആഘാതം ജര്‍മ്മനിയിലേക്കും യൂറോപ്പിലേക്കും
plane_crash_9_dead_florida_pilot_aged_20_years_nov_02_2026
അമേരിക്ക ഫ്ളോറിഡയില്‍ വിമാനം തകര്‍ന്നുവീണ് ഒമ്പത് മരണം; കൊല്ലപ്പെട്ട സഹവൈമാനികയ്ക്ക് പ്രായം വെറും 20 വയസ്സ്